KOYILANDY DIARY

The Perfect News Portal

പാ​ർ​വ​തി​ക്കും കു​ടും​ബ​ത്തി​നും വീ​ട് നി​ർ​മ്മി​ച്ചു നൽകാൻ യൂത്ത് ലീഗ് പ്രവർത്തകർ രംഗത്ത്‌

മു​ക്കം: കാ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പു​തി​യോ​ത്ത് താ​ഴ​ത്ത് പാ​ർ​വ​തി​യ​മ്മ​യു​ടെ പ്രാ​ർ​ത്ഥ​ന ഫ​ലം ക​ണ്ടു. പാ​ർ​വ​തി​ക്കും കു​ടും​ബ​ത്തി​നും വീ​ട് നി​ർ​മ്മി​ച്ചു ന​ൽ​കു​ന്ന പ്ര​വൃ​ത്തി യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റെ​ടു​ത്തു. യൂ​ത്ത് ലീ​ഗ് കാ​ര​ശേ​രി  വാ​ർ​ഡ് ക​മ്മ​റ്റി​യാ​ണ് ഈ ​അ​മ്മ​യു​ടേ​യും മ​ക​ളു​ടേ​യും ദു​രി​താ​വ​സ്ഥ ക​ണ്ട് വീ​ട് നി​ർ​മ്മാ​ണ​ത്തി​നാ​യി മു​ന്നോ​ട്ട് വ​ന്ന​ത്. ബൈ​ത്തു​റ​ഹ്മ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് വീ​ട് നി​ർ​മ്മി​ച്ച് ന​ൽ​കു​ക. വീ​ടെ​ന്ന് പ​റ​യാ​നാ​വാ​ത്ത ഈ ​ഓ​ല​പ്പു​ര​ക്കു​ള്ളി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ത​ന്‍റെ പ്ല​സ് വ​ണ്ണി​ന് പ​ഠി​ക്കു​ന്ന മ​ക​ൾ​ക്കൊ​പ്പം ഭീ​തി​യോ​ടെ ക​ഴി​യുകയാണ് പാർവ്വതി.

വാ​തി​ൽ പോ​ലു​മി​ല്ലാ​ത്ത ഈ ​കൂ​ര​യി​ലാ​ണ് ഈ ​അ​മ്മ ത​ന്‍റെ മ​ക​ളെ​യു​മാ​യി ഭ​യ​ത്തോ​ടെ ക​ഴി​ഞ്ഞി​രു​ന്ന​ത്. പാ​ർ​വ​തി​യു​ടെ വീ​ട്ടി​ലെ​ത്തി യൂത്ത്‌ലീഗ് നേതാവ് ന​ജീ​ബ് കാ​ന്ത​പു​രം വീ​ടു നി​ർ​മ്മാ​ണം ഏ​റ്റെ​ടു​ക്കു​ന്ന​താ​യി പ്ര​ഖ്യാ​പി​ച്ചു. നി​സാം കാ​ര​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബു സു​ഫി​യാ​ൻ, വി.​പി ഷ​ഫീ​ഖ്, ഹി​ദാ​ഷ് പ​റ​ശ്ശേ​രി, കെ. ജു​നൈ​ദ്, മു​ട്ടാ​ത്ത് മു​സ്ത​ഫ, ഇ.​കെ. നാ​സ​ർ, വി.​പി അ​നീ​സ്, ഇ.​കെ. സാ​ബി​ത്ത്, കെ.​പി. മ​സൂ​ർ എ​ന്നി​വ​ർ സംസാരിച്ചു.
.

Leave a Reply

Your email address will not be published. Required fields are marked *