KOYILANDY DIARY

The Perfect News Portal

പാലക്കാട്ട് സ്വര്‍ണം പിടിച്ചു; രണ്ടു പേര്‍ അറസ്റ്റില്‍

പാലക്കാട്: ദ്രവരൂപത്തിലുള്ള 1.2 കിലോ സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ടു പേര്‍ പാലക്കാട്ട് അറസ്റ്റില്‍. വയനാട് സ്വദേശി അബ്ദുള്‍ ജസീര്‍, കാരന്തൂര്‍ സ്വദേശി അജി നാസ് എന്നിവരാണ് പിടിയിലായത്. എക്സൈസ് ഇന്‍റലിജന്‍സിന്‍റെ വാഹന പരിശോധനയ്ക്കിടെയാണ് ഇരുവരും കുടുങ്ങിയത്.

ഷാര്‍ജയില്‍ നിന്നും തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി വിമാനത്താവളം വഴി കേരളത്തിലേക്ക് കടത്തിയ സ്വര്‍ണമാണ് പാലക്കാട്ട് പിടിച്ചത്. അബ്ദുള്‍ ജസീറാണ് വിമാനത്താവളം വഴി സ്വര്‍ണം കടത്തിയതെന്ന് എക്സൈസ് ഇന്‍റലിജന്‍സിന്‍റെ ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്. കൂടുതല്‍ അന്വേഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *