KOYILANDY DIARY

The Perfect News Portal

പാറശാലയില്‍ ആര്‍എസ്‌എസ് ആക്രമണം: അഞ്ച് സിപിഐ എം പ്രവര്‍ത്തകര്‍ക്ക്‌ പരിക്കേറ്റു

പാറശാല: പാറശാലക്ക് സമീപം കൊടവിളാകത്ത് ആര്‍ എസ് എസ് ആക്രമണം. മര്‍ദ്ദനമേറ്റ അഞ്ച്‌ സിപി ഐ എം — ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സിപിഐ എം മുര്യങ്കര ബ്രാഞ്ച് സെക്രട്ടറി വിഷ്ണു, ഡിവൈഎഫ്‌ഐ മുര്യങ്കര യൂണിറ്റ് സെക്രട്ടറി രാജാറാം, പ്രസിഡന്റ് ജഗദീഷ്, ട്രഷറര്‍ വിജേഷ്, നടുത്തോട്ടം യൂണിറ്റംഗം വിപിന്‍ എന്നിവര്‍ പാറശാല ഗവ.താലൂക്കാശുപത്രിയില്‍ ചികില്‍സയിലാണ്. വ്യാഴാഴ്ച വൈകിട്ട് 6.30 ഓടെ കൊടവിളാകം ചെക്ക് മൂട് ജംഗ്ഷനിലായിരുന്നു സംഭവം.

ചെക്ക്മൂടില്‍ സ്ഥാപിച്ചിരുന്ന എല്‍ഡിഎഫ് പ്രചരണ ജാഥയുടെ കൊടിതോരണങ്ങള്‍ അഴിച്ച്‌ മാറ്റവെ അത് വഴി കടന്നു പോയ ആര്‍എസ്‌എസിന്റെ പദയാത്രയില്‍ പങ്കെടുത്ത നൂറ്റമ്ബതോളം വരുന്ന സംഘം പ്രകോപനമില്ലാതെ ആക്രമിക്കുകയായിരുന്നു. കമ്ബിയും ദണ്ഡുമുപയോഗിച്ചായിരുന്നു ആക്രമണം. അതിര്‍ത്തി ഭാഗമായതിനാല്‍ തമിഴ്നാട് ഭാഗങ്ങളില്‍ നിന്നുമുള്ള ആര്‍ എസ് എസു കാരുമുണ്ടായിരുന്നു.ആക്രണം നടത്തിയ ആര്‍എസ്‌എസുകാര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളണമെന്ന് സിപിഐ എം -ഡിവൈഎഫ്‌ഐ പാറശാല ലോക്കല്‍ കമ്മിറ്റികള്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *