KOYILANDY DIARY

The Perfect News Portal

ലൈഫ് ഭവന പദ്ധതിയിലൂടെ 83,000 വീടുകള്‍ പൂര്‍ത്തീകരിച്ചു

സംസ്ഥാന സര്‍ക്കാര്‍ എല്ലാവര്‍ക്കും വീട് എന്ന സ്വപനം സാക്ഷാത്ക്കരിക്കുന്നതിനായി ആവിഷ്‌ക്കരിച്ച ലൈഫ് ഭവന പദ്ധതിയിലൂടെ 83,000 വീടുകള്‍ പൂര്‍ത്തീകരിച്ചു.

ഇനിയും വീടുകള്‍ പൂര്‍ത്തീകരിക്കാനുണ്ടെന്നും കാലതാമസം കൂടാതെ മുഴുവന്‍ വീടുകളും പൂര്‍ത്തിയാക്കി അര്‍ഹരായവര്‍ക്ക് കൈമാറാനുള്ള ഇടപെടല്‍ നടത്തുമെന്നും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു.

ലൈഫ് ഭവന പദ്ധതിയുടെ ആദ്യഘട്ടത്തില്‍ വീട് നിര്‍മ്മാണം ആരംഭിച്ച 54098 പേരില്‍ 50144 വീടുകള്‍ പൂര്‍ത്തീകരിച്ചു. രണ്ടാം ഘട്ടത്തില്‍ 150861 വീടുകളുടെ നിര്‍മ്മാണം ആരംഭിക്കുകയും 32921 വീടുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. മൂന്നാംഘട്ടത്തില്‍ 217 ഫഌറ്റുകളും നിര്‍മ്മിച്ചു.

Advertisements

ലൈഫ് പദ്ധതിയില്‍ ഓരോ വീടിനും 4 ലക്ഷം രുപ വീതമാണ് അനുവദിക്കുന്നത്. പദ്ധതിക്ക് ആവശ്യമായ 4000 കോടി രൂപ ഹഡ്‌കോയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ വായ്പയെടുത്തു.

ഇതില്‍ നിന്നും 750 കോടി രൂപ പഞ്ചായത്തുകള്‍ക്കും, 200 കോടി രൂപ നഗരസഭകള്‍ക്കും ഇതിനകം നല്‍കി കഴിഞ്ഞു. ഇനിയും വീടുകള്‍ പൂര്‍ത്തീകരിക്കാനുണ്ടെന്നും കാലതാമസം കൂടാതെ മുഴുവന്‍ വീടുകളും പൂര്‍ത്തിയാക്കി 2019ന് മുമ്ബ് അര്‍ഹരായവര്‍ക്ക് കൈമാറാനുള്ള ഇടപെടല്‍ നടത്തുമെന്നും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു.

ആദ്യഘട്ടത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്ബ് നിര്‍മ്മാണം ആരംഭിക്കുകയും എന്നാല്‍ സാമ്ബത്തീക പരാധീനകള്‍ മൂലം പാതിവഴിയില്‍ നിര്‍മ്മാണം ഉപേക്ഷിച്ച 54000 ഗുണഭോക്താക്കളുടെ വീടിന്റെ പുനര്‍ നിര്‍മ്മാണമാണ് എറ്റെടുത്തത്.

ഈ ഘട്ടത്തില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വീടുകള്‍ പൂര്‍ത്തീകരിച്ചത് വയനാട് ജില്ലയിലാണ്. 7600 വീടുകളാണ് വയനാട്ടില്‍ പൂര്‍ത്തീകരിച്ചത്.7266 വീടുകള്‍ പൂര്‍ത്തീകരിച്ച്‌ പാലക്കാട് ജില്ല രണ്ടാമതും, 5938 വീടുകള്‍ പൂര്‍ത്തിയാക്കി തിരുവനന്തപുരം ജില്ല മൂന്നാമതുമെത്തി.

Leave a Reply

Your email address will not be published. Required fields are marked *