KOYILANDY DIARY

The Perfect News Portal

പശ്‌ചിമ ബംഗാളില്‍ സി.പി.ഐ. എം സംസ്ഥാന സെക്രട്ടറിയറ്റ്‌ പുന: സംഘടിപ്പിച്ചു

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ പുന: സംഘടിപ്പിച്ചു. മുന്‍ മന്ത്രി ഗൗതം ദേബ്‌, മനബ്‌ മുഖര്‍ജി, ദീപക്‌ ദാസ്‌ ഗുപ്‌ത, നൃപന്‍ ചൗധരി എന്നീ മുതിര്‍ന്ന നേതാക്കളാണ്‌ സംസ്ഥാന സെക്രട്ടറിയറ്റില്‍നിന്ന്‌ ഒഴിവായത്‌. ആരോഗ്യ കാരണങ്ങളാലാണ്‌ നാലുപേരും ഒഴിവാകുന്നത്‌. കല്ലോല്‍ മജുംദര്‍, പലാഷ്‌ ദാസ്‌, സുമിത്‌ ദേ അടക്കം അഞ്ച്‌ യുവ നേതാക്കളെ സെക്രട്ടറിയറ്റില്‍ ഉള്‍പ്പെടുത്തി. എല്ലാവരും അമ്ബത്‌ വയസ്സില്‍ താഴെയുള്ളവരാണ്‌.

ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ നേതൃത്വത്തിലുള്ള എട്ടുപേരെ സംസ്ഥാന കമ്മിറ്റിയിലും ഉള്‍പ്പെടുത്തി. സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ്‌ കമ്മിറ്റികളുടെ പുന:സംഘടന തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *