KOYILANDY DIARY

The Perfect News Portal

പന്തലായനി സൗത്ത് റസിഡന്റ്‌സ് അസോസിയേഷന്‍ ഓണം – ബക്രീദ് ആഘോഷം

കൊയിലാണ്ടി: പന്തലായനി സൗത്ത് റസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഓണം ബക്രീദ് ആഘോഷം നടന്നു. കെ.ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട്‌ സി.കെ. ആനന്ദന്‍ അദ്ധ്യക്ഷത വഹിച്ചു. പൂക്കള മത്സരത്തിൽ വിജയികളായവർക്ക് എം.എൽ.എ കാഷ് അവാർഡ് വിതരണം ചെയ്തു. തുടർന്ന് സ്ത്രീകളുടേയും കുട്ടികളുടേയും വിവിധ കലാ-കായിക മത്സരങ്ങളും അരങ്ങേറി.

നഗരസഭാംഗങ്ങളായ കെ.ടി. ബേബി, പി.കെ. രാമദാസന്‍, പി.എം. ബിജു എം. നാരായണന്‍,എം.വി. ബാലന്‍, പി രമേശൻ
എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി കെ. രാജചന്ദ്രന്‍ സ്വാഗതവും ആര്‍.കെ.രാജീവന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *