KOYILANDY DIARY

The Perfect News Portal

പന്തലായനി ബ്ലോക്കിൽ 5112 തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഓണ സമ്മാനം

കൊയിലാണ്ടി: പന്തലായനി ബ്ലോക്കിൽ 5112 തൊഴിലാളികൾക്ക് ഓണസമ്മാനത്തിന് അർഹതയുണ്ടെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് പരഞ്ഞു. തൊഴിലുറപ്പ് പദ്ധതിയിൽ 75 ദിവസം ജോലി ചെയ്തവർക്ക് 1000 രൂപ ഓണ സമ്മാനം നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതുവരെ 100 ദിവസം ജോലി ലഭിച്ചവർക്ക് മാത്രമായിരുന്നു ഈ ആനുകൂല്യം ലഭിച്ചിരുന്നത്. മൂടാടി 1222, അത്തോളി 1232, അരിക്കുളം 1153, ചെങ്ങോട്ടുകാവ് 800, ചേമഞ്ചേരി 705 എന്നിങ്ങനെയാണ് ഓണ സമ്മാനത്തിന് അർഹരായവരുടെ കണക്കെന്ന് അദ്ധേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *