KOYILANDY DIARY

The Perfect News Portal

പനങ്ങാട് കൃഷിഭവനില്‍ തെങ്ങുകയറ്റ യന്ത്രം വിതരണം ചെയ്തു

ബാലുശ്ശേരി : പനങ്ങാട് ഗ്രാമപഞ്ചായത്തിന്റെ പത്തുമുതല്‍ ഇരുപത് വരെയുള്ള വാര്‍ഡുകളില്‍ നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയുടെ ഭാഗമായി തെങ്ങുകയറ്റ യന്ത്രത്തിന്റെ വിതരണവും പരിശീലനവും പനങ്ങാട് കൃഷിഭവനില്‍ സംഘടിപ്പിച്ചു.

തെങ്ങുകയറ്റ യന്ത്രത്തിന്റെ വിതരണഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ്.പ്രസിഡന്റ് പി.ഉസ്മാന്‍ നിര്‍വ്വഹിച്ചു. തെങ്ങുകയറ്റപരിശീലനം ശ്യാമള നടത്തി. കൃഷി ഓഫീസര്‍ കെ.വി നൗഷാദ്, കേരഗ്രാമം പ്രസിഡണ്ട് എം.എം. പത്മനാഭന്‍, അസി. കൃഷി ഓഫീസര്‍ ബി.പി. മുഹമ്മദ് കോയ തുടങ്ങിയവരും , അമ്പതോളം കര്‍ഷല്‍കരും പരിശീലനത്തില്‍ പങ്കെടുത്തു. തെങ്ങുകയറ്റ യന്ത്രം ആവശ്യമുള്ളവര്‍ പനങ്ങാട് കൃഷിഭവനുനായി ബന്ധപ്പെടണം.

Leave a Reply

Your email address will not be published. Required fields are marked *