KOYILANDY DIARY

The Perfect News Portal

ചാരായം കൈവശം വച്ച പ്രതി പിടിയില്‍

കോഴിക്കോട്: ചാരായം കൈവശം വച്ച പ്രതി പിടിയില്‍. കക്കോടി പുവ്വ​ത്തൂര്‍ മേട​ക്കു​ന്ന് ​മ​ല​യില്‍ ബാബു​രാ​ജനെയാണ് ​വ്യാജ​വാറ്റു ചാരാ​യം കൈവശം വച്ച​തിന് പുവ്വ​ത്തൂര്‍ വച്ച്‌ ചേള​ന്നൂര്‍ എക്സൈസ് റേഞ്ച് ഓഫീ​സിലെ പ്രിവന്റീവ് ഓഫീ​സര്‍ സി. സന്തോഷ് കുമാ​ര്‍ അറ​സ്റ്റു​ചെ​യ്തത്.

കക്കോടിയില്‍ വ്യാജ​വാ​റ്റിന് കുപ്ര​സി​ദ്ധ​മായ പുവ്വ​ത്തൂര്‍ പ്രദേ​ശത്ത് പൂനൂര്‍ പുഴ​യോ​രത്ത് നടത്തിയ പരിശോധനയിലാണ് ഏ​ഴ് ലിറ്റര്‍ ചാരാ​യവു​മായി പ്രതി പിടിയിലാവുന്നത്. റെയ്ഡില്‍ പ്രിവന്റീവ് ഓഫീ​സര്‍ ദേവ​ദാ​സന്‍,
സിവില്‍ എക്സൈസ് ഓഫീ​സര്‍മാ​രാ​യ, റഫീ​ക്ക്, സുരേ​ന്ദ്രന്‍, ഷബീര്‍, മുഹ​മ്മദ് റൗഫ് എന്നി​വര്‍ പങ്കെ​ടു​ത്തു.

Leave a Reply

Your email address will not be published. Required fields are marked *