KOYILANDY DIARY

The Perfect News Portal

കൊടുവള്ളിയില്‍ 30 ലക്ഷം രൂപയുടെ നിരോധിച്ച നോട്ടുകള്‍ പിടികൂടി

കൊടുവള്ളി: കോഴിക്കോട് കൊടുവള്ളിയില്‍ 30 ലക്ഷം രൂപയുടെ നിരോധിച്ച നോട്ടുകള്‍ പിടികൂടി. 500, 1000 നോട്ടുകളാണ് പിടികൂടിയത്. സംഭവത്തില്‍ മുന്ന് പേര്‍ പിടിയിലായിട്ടുണ്ട്. ഫാറൂഖ് സ്വദേശി റിയാസ് (42), ചാലിയും സ്വദേശി മുഹമ്മദ് അസ്ലം (29), നടുവട്ടം സ്വദേശി അജിത് കെ.ടി (29) എന്നിവരാണ് പിടിയിലായത്.

കൊടുവള്ളി പെട്രോള്‍ പമ്പിന് സമീപം വ്യാഴാഴ്ച അര്‍ദ്ധരാത്രിയിലാണ് ഇവര്‍ പിടിയിലാകുന്നത്. താമരശ്ശേരി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നോട്ടുകള്‍ കടത്താന്‍ ശ്രമിക്കുകയായിരുന്ന ഇവരെ പിടികൂടിയത്. പൊലീസ് ഇവരെ ചോദ്യം ചെയ്തു വരികയാണ്. നിരോധിച്ച നോട്ട് എങ്ങനെ വിനിയോഗിക്കാനായിരുന്നു ശ്രമമെന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *