KOYILANDY DIARY

The Perfect News Portal

പഠന കിറ്റുകള്‍ വിതരണം ചെയ്തു

കൊയിലാണ്ടി: സുരക്ഷ പെയിന്‍ എന്റ് പാലിയേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കിടപ്പു രോഗികളുടെ മക്കള്‍ക്ക് പഠന കിറ്റുകള്‍ വിതരണം ചെയ്തു. സോണല്‍ പരിധിയിലെ തെരഞ്ഞെടുക്കപ്പെട്ട 100 വിദ്യാര്‍ഥികള്‍ക്കാണ് കിറ്റുകള്‍ നല്കിയത്. ചേമഞ്ചേരിയില്‍  പൂക്കാട് നടന്ന പരിപാടി സോണല്‍ ഉപദേശക സമിതി ചെയര്‍മാന്‍ കെ.കെ.മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ കെ. ഷിജു അധ്യക്ഷത വഹിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അശോകന്‍ കോട്ട്, കെ. രവീന്ദ്രന്‍, എ. കെ. ബാലന്‍, ശശി കോളോത്ത്, എം.വി.അശോകന്‍, വി.കെ.അശോകന്‍, പി.ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *