KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നിയോജക മണ്ഡലം വിജയോത്സവം

കൊയിലാണ്ടി: കൊയിലാണ്ടി നിയോജക മണ്ഡലം പരിധിയില്‍ വരുന്ന പൊതു വിദ്യാലയങ്ങളില്‍ നിന്നും 2018-19 വര്‍ഷത്തെ എസ്.എസ്.എല്‍.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ, ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയും നൂറുമേനി വിജയം നേടിയ സ്‌കൂളുകളെയും മണ്ഡലത്തില്‍ നടപ്പാക്കി വരുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ഡീപ് ന്റെ  ഭാഗമായി  ഉപഹാരം നല്‍കി അനുമോദിച്ചു.  കെ.ദാസന്‍ എം.എല്‍.എ. വിജയോത്സവം 19 ഉദ്ഘാടനം ചെയ്തു.
വിവിധ തലങ്ങളിലെ വിദ്യാലയങ്ങളില്‍ നിന്നുമായി എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കി 477 വിദ്യാര്‍ത്ഥികളാണ് മിന്നുന്ന വിജയം കൈവരിച്ചത്.  പൊയില്‍ക്കാവ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ഗവ. ഫിഷറീസ് റീജിയണല്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കൊയിലാണ്ടി, പയ്യോളി വി.എച്ച്.എസ്.ഇ, പയ്യോളി ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ എന്നീ 4 വിദ്യാലയങ്ങളാണ്  പരീക്ഷക്കിരുത്തിയ മുഴുവന്‍ പേരെയും വിജയിപ്പിച്ച് നൂറുമേനി കൊയ്തത്.
കൊയിലാണ്ടി നഗരസഭ ചെയര്‍മാന്‍ കെ.സത്യന്‍ അധ്യക്ഷത വഹിച്ചു. പയ്യോളി നഗരസഭ ചെയര്‍പേഴ്‌സന്‍ വി.ടി.ഉഷ, തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രമ ചെറുകുറ്റി, മൂടാടി പ്രസിഡണ്ട് ഷീബ പട്ടേരി, ചെങ്ങോട്ടുകാവ് പ്രസിഡണ്ട് കരുണാകരന്‍ കൂമുള്ളി, ചേമഞ്ചേരി പ്രസിഡണ്ട് അശോകന്‍ കോട്ട്, കൊയിലാണ്ടി നഗരസഭ വൈസ്‌ചെയര്‍പേഴ്‌സന്‍ വി.കെ.പത്മിനി, വിദ്യാഭ്യാസകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ കെ.ഷിജു എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *