KOYILANDY DIARY

The Perfect News Portal

പട്ടിണിസമരം നടത്തി

പേരാമ്പ്ര: ബോണസ് ആനുകൂല്യങ്ങൾ നൽകാത്തതിനെതിരേ പേരാമ്പ്ര എസ്റ്റേറ്റ് ലേബർ സെന്റർ (എച്ച്.എം.എസ്.) നേതൃത്വത്തിൽ എസ്റ്റേറ്റ് ഓഫീസിന് മുന്നിൽ പട്ടിണിസമരം നടത്തി. തോട്ടം സംരക്ഷിക്കുക, മിനിമം കൂലി 700 രൂപയാക്കുക, വന്യമൃഗങ്ങളിൽ നിന്നും തൊഴിലാളികൾക്ക് സുരക്ഷിത്വം ഉറപ്പാക്കുക, ക്വാർട്ടേഴ്‌സുകൾ നവീകരിക്കുക, വെൽഫെയർ ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.

എൽ.ജെ.ഡി. സംസ്ഥാന സെക്രട്ടറി എൻ.കെ. വത്സൻ ഉദ്ഘാടനം ചെയ്തു. കെ.ജി. രാമനാരായണൻ അധ്യക്ഷത വഹിച്ചു. കെ.വി. ബാലൻ, സി.ഡി. പ്രകാശ്, വിജു ചെറുവത്തൂർ, കെ.പി. ശ്രീജിത്ത്, എൻ.കെ. പ്രേമലത, വർഗീസ് കോലത്തുവീട്ടിൽ, ഭാസ്കരൻ എരവട്ടൂർ എന്നിവർ സംസാരിച്ചു. കെ.കെ. സനോജ്, സി.കെ. സുരേഷ്, കെ.പി. ജിൻസി, സിന്ധു മൈക്കിൾ, കെ.ജെ. ജോഷി എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *