KOYILANDY DIARY

The Perfect News Portal

നോട്ടുപ്രതിസന്ധി രൂക്ഷം; പല സംസ്ഥാനങ്ങളിലും എടിഎമ്മുകള്‍ കാലി

ഡല്‍ഹി: നോട്ട് നിരോധനത്തിന് ശേഷം വീണ്ടും എടിഎമ്മുകളില്‍ പ്രതിസന്ധി രൂക്ഷം. നോട്ടുനിരോധന കാലത്തെ അനുസ്മരിപ്പിക്കും വിധമുള്ള നോട്ട് ക്ഷാമമാണ് ഇപ്പോള്‍ എടിഎമ്മുകളില്‍ വീണ്ടും ഉണ്ടായിരിക്കുന്നത്. രാജസ്ഥാന്‍, മഹാരാഷ്ട്ര, കര്‍ണാടക, തെലങ്കാന, മധ്യപ്രദേശ് എന്നിവിടങ്ങളിലെ ജനങ്ങളാണ് പരാതിയുമായി എത്തിയിരിക്കുന്നത്. നോട്ടുക്ഷാമത്തെ തുടര്‍ന്ന് ധനകാര്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ ആര്‍ബിഐ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.

ഇന്നലെ മുതല്‍ തന്നെ എടിഎമ്മുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഹൈദരാബാദിലും വാരണാസിയിലും ജനങ്ങള്‍ പരാതിപ്പെട്ടതായി എഎഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെ എടിഎമ്മുകളിലും പണമില്ല. പ്രശ്‌നത്തെ കുറിച്ച്‌ പഠിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഉന്നതതല സമിതിയും രൂപീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *