KOYILANDY DIARY

The Perfect News Portal

നുണപ്രചാരകര്‍ക്ക് ശബരിമലയൊന്നും “ശരണമായില്ല’; ജനഹൃദയങ്ങളില്‍ തന്നെ ഇടതുപക്ഷം

കൊച്ചി : ശബരിമലയുടെ പേരില്‍ നുണപ്രചരണവുമായി ഇറങ്ങിയവര്‍ക്ക് ബഹുജനങ്ങളാകെ നല്‍കിയ മുഖത്തടിച്ചുള്ള രണ്ടാമത്തെ അടിയാണ് ഇന്നലെ പുറത്തുവന്ന ഉപതെരഞ്ഞെടുപ്പ് ഫലം. സ്ത്രീ പ്രവേശനം സംബന്ധിച്ച‌ സുപ്രീംകോടതി വിധി വന്നതിന‌് ശേഷം നടന്ന രണ്ടാമത്തെ ഉപതെരഞ്ഞെടുപ്പ‌ിലും ഇടതുപക്ഷത്തിനൊപ്പം നിലയുറപ്പിച്ചിരിക്കുകയാണ‌് ജനങ്ങള്‍. കുപ്രചരണവുമായി വോട്ട് പിടിക്കാന്‍ ഇറങ്ങിയ ബിജെപിയുടെ തീവ്രഹിന്ദുത്വവും കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ തന്ത്രങ്ങളും അപ്പാടെ പാളി. വിശ്വാസികളെന്ന മേലങ്കിയണിഞ്ഞ് ബിജെപിയും യുഡിഎഫും നടത്തിയ സമരകോലാഹലങ്ങള്‍ക്ക് ജനങ്ങളെ കബളിപ്പിക്കാനാകില്ലെന്ന് വീണ്ടും തെളിഞ്ഞു.

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി പുറപ്പെടുവിപ്പിച്ച ശേഷം സംസ്ഥാനമാകെ സംഘപരിവാര്‍ കലാപം അഴിച്ചുവിട്ട സമയത്താണ് കഴിഞ്ഞ നവംബറില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. 39 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 22 സീറ്റുകളിലും എല്‍ഡിഎഫ് ഉജ്ജ്വല വിജയം നേടി. ഇതില്‍ ആറ് സീറ്റുകള്‍ യുഡിഎഫില്‍ നിന്നും ഒരു സീറ്റ് ബിജെപിയില്‍ നിന്നും പിടിച്ചെടുത്തവയാണ്.

Leave a Reply

Your email address will not be published. Required fields are marked *