KOYILANDY DIARY

The Perfect News Portal

നിര്യാതനായി

നടേരി: റിട്ട: അധ്യാപകന്‍ അണേല മണ്ണിപ്പുറത്തൂട്ട് എം.പി.നാരായണന്‍ (78) നിര്യാതനായി. സി.പി.എം പ്രവര്‍ത്തകനായിരുന്നു. അണേല കൈരളി കലാസമിതി പ്രസിഡന്റായിരുന്നു. കന്നൂര് ജി.യു.പി, മരുതൂര്‍ ജി.എല്‍.പി,  കോതമംഗലം ജി.എല്‍.പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. അണേല ഗ്രാമീണ ബന്ധു വായനാശാലയില്‍ ദീര്‍ഘകാലം സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. സാക്ഷരതാ പ്രവര്‍ത്തനത്തില്‍ സജീവമായ പങ്ക് വഹിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു.

ഭാര്യ പരേതയായ കാര്‍ത്ത്യായനി. മക്കള്‍: രവീന്ദ്രന്‍(ആരോഗ്യ വകുപ്പ് മാനന്തവാടി), ഉഷാ കുമാരി (നാഷണല്‍ എല്‍.പിസ്‌കൂള്‍ നന്മണ്ട).മരുമക്കള്‍: ഗംഗാധരന്‍ (നാഷണല്‍ എല്‍.പി സ്‌കൂള്‍ നന്മണ്ട), നിഷ (നന്മണ്ട). സഹോദരങ്ങള്‍: കുഞ്ഞിരാമന്‍, കുട്ടിമാത.

Leave a Reply

Your email address will not be published. Required fields are marked *