KOYILANDY DIARY

The Perfect News Portal

കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോൽസവം ജനുവരി 21 മുതൽ

കൊയിലാണ്ടി: കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രവുമായി ഏറെ ബന്ധം കൽപ്പിക്കുന്ന കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോൽസവത്തിന് തിയ്യതി കുറിച്ചു.  ജനുവരി 21 മുതൽ 28 വരെയാണ് എട്ട് ദിവസങ്ങളിലായാണ് ഉൽസവം ആഘോഷിക്കുക.

25 ന് ചെറിയ വിളക്ക്,  26 ന് വലിയ വിളക്ക്, 27 ന് താലപ്പൊലി, 28 ന് കുളിച്ചാറാട്ടോടുകൂടിയാണ് ഉൽസവം സമാപിക്കുക. മുചുകുന്ന് പുരുഷോത്തമ പണിക്കരുടെ ദേവ പ്രശ്നത്തിലാണ് തിയ്യതി നിശ്ചയിച്ചത്. ക്ഷേത്ര സ്ഥാനീയർ, ഊരാളൻമാർ, പുത്തലത്ത് കാരണവർ എന്നിവർ
ഉൽസവം തിയ്യതി കുറിച്ചതായി പ്രഖ്യാപനം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *