KOYILANDY DIARY

The Perfect News Portal

നഴ്സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പ്; എട്ടു പേര്‍ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

തിരുവനന്തപുരം: നഴ്സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പ് കേസില്‍ എട്ടു പേര്‍ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. മുന്‍ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ് അഡോള്‍ഫ് ലോറന്‍സാണ് കേസില്‍ ഒന്നാം പ്രതി. അല്‍ സറഫ ഏജന്‍സി ഉടമ ഉതുപ്പ് വര്‍ഗീസ്, ഭാര്യ സൂസണ്‍, സുരേഷ് ബാബു, അബ്ദുള്‍ നസീര്‍ എന്നിവരും കേസില്‍ പ്രതികളാണ്. നഴ്സിംഗ് റിക്രൂട്ട്മെന്റിന്റെ പേരില്‍ കോടികളുടെ തട്ടിപ്പാണ് ഇവര്‍ നടത്തിയത്.

കുവൈത്തില്‍ നഴ്സിംഗ് റിക്രൂട്ട്മെന്റ് കരാര്‍ ലഭിച്ച അല്‍ സറഫ ഏജന്‍സിക്ക് ഓരോ ഉദ്യോഗാര്‍ത്ഥിയില്‍ നിന്നും 19,500 രൂപ മാത്രം ഫീസ് ഈടാക്കാന്‍ അധികാരമുണ്ടായിരിക്കേ 19,50,000 രൂപ വാങ്ങിയെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു.പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സിന്റെ ഒത്താശയോടെയായിരുന്നു തട്ടിപ്പ്. ഇത്തരത്തില്‍ നൂറു കണക്കിന് ഉദ്യോഗാര്‍ത്ഥികളെ കുവൈത്തിലേക്ക് കടത്തി വിട്ട് ഇവര്‍ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാണ് നടത്തിയത്. ഹവാല ഇടപാടുകാര്‍ വഴിയാണ് പണം കുവൈത്തിലേക്ക് കടത്തിയതെന്നാണ് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *