KOYILANDY DIARY

The Perfect News Portal

നായിക് സുബേദാർ എം. ശ്രീജിത്ത് റോഡിന് എം.എൽ.എ ഫണ്ടിൽ നിന്നും 10 ലക്ഷം

കൊയിലാണ്ടി: ചേമഞ്ചേരി നാടിന് വേണ്ടി ജീവത്യാഗം ചെയ്ത ധീര ജവാൻ നായിക് സുബേദാർ എം. ശ്രീജിത്തിന്റെ വീടിന് സമീപത്തിലൂടെ പോകുന്ന റോഡിൻ്റെ പുനരുദ്ധാരണത്തിന് എം.എൽ.എ.യുടെ പ്രാദേശിക വികസന നിധിയിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ചതായി കാനത്തിൽ ജമീല എം.എൽ.എ അറിയിച്ചു. നിലവിലുള്ള റോഡ് മഴയക്കാലമായാൽ യാത്ര ചെയ്യാൻ വലിയ പ്രയാസം നേരിടുന്ന റോഡാണിത്. എസ്റ്റിമേറ്റ് തയ്യാറാക്കി വേഗത്തിൽ തന്നെ നടപടികൾ സ്വീകരിക്കാനും എം.എൽ.എ. നിർദ്ദേശം നൽകി.

ReplyForward

Leave a Reply

Your email address will not be published. Required fields are marked *