ജിഷ്ണു പ്രണോയ്യുടെ വീട്ടിലെത്തി അന്വേഷണ സംഘം തെളിവെടുത്തു
വളയം: പാമ്പാടി എന്‍ജിനിയറിംഗ് കോളേജില്‍ മരിച്ച ജിഷ്ണു പ്രണോയ്യുടെ വീട്ടിലെത്തി അന്വേഷണ ചുമതലയുള്ള ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി കിരണ്‍ നാരായണന് തെളിവെടുത്തു. ഇന്നലെ പന്ത്രണ്ടോടെ വളയത്തെ ജിഷ്ണുവിന്റെ വീട്ടിലെത്തിയ ഡി.വൈ.എസ്.പി ജിഷ്ണുവിന്റെ അമ്മ മഹിജ ,അച്ഛന് അശോകന്,സഹോദരി ആവിഷ്ണ എന്നിവരില്‍ നിന്നും കൂട്ടുകാരില്‍ നിന്നും തെളിവെടുത്തു. തെളിവെടുപ്പ് നാലു മണിക്കൂറോളം നീണ്ടു. നീതി പൂര്‍വമായ അന്വേഷണം തങ്ങള്‍ പ്രതീക്ഷിക്കുന്നതായി ബന്ധുക്കള്‍ ഡി.വൈ.എസ്.പിയോട് പറഞ്ഞു .