KOYILANDY DIARY

The Perfect News Portal

നടപടി എടുക്കുമ്പോൾ വെപ്രാളപ്പെടേണ്ട: മുഖ്യമന്ത്രി

തിരുവനന്തപുരം : സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമ്ബോള്‍ ആരും വെപ്രാളപ്പെട്ടിട്ട് കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സോളാര്‍ തട്ടിപ്പ് പുറത്തുവന്നപ്പോള്‍ എല്‍ഡിഎഫ് നേതൃത്വത്തില്‍ നടത്തിയ അതിശക്തമായ പ്രക്ഷോഭത്തെതുടര്‍ന്നാണ് യുഡിഎഫ് സര്‍ക്കാര്‍ കമീഷനെ നിയോഗിച്ചത്.

ആവശ്യമായ സമയമെടുത്താണ് കമീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ആ റിപ്പോര്‍ട്ടില്‍ നിയമപരമായ നടപടി എടുക്കേണ്ടുന്ന ബാധ്യത സര്‍ക്കാരിനുണ്ട്. അതിനാവശ്യമായി എന്തൊക്കെ ചെയ്യണമോ അതൊക്കെ സര്‍ക്കാര്‍ ചെയ്യും. അതില്‍ ആരും വെപ്രാളപ്പെടേണ്ടെന്നും തിരുവനന്തപുരത്ത് എല്‍ഡിഎഫ് ജനജാഗ്രതായാത്ര ഉദ്ഘാടനം ചെയ്യവെ മുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *