KOYILANDY DIARY

The Perfect News Portal

നഗരത്തിലെ ലഹരി മാഫിയ കൂട്ടുകെട്ട്‌ BJP ജന ജാഗ്രത സദസ്സ് സംഘടിപ്പിച്ചു

കൊയിലാണ്ടി: നഗരത്തിലെ ലഹരി മാഫിയ കൂട്ടുകെട്ടിനെതിരെ ബി.ജെ.പി. കൊയിലാണ്ടി മണ്ഡലം സമിതി ജന ജാഗ്രത സദസ്സ് സംഘടിപ്പിച്ചു. നിയോജക മണ്ഡലം പ്രസിഡണ്ട് അഡ്വ.വി.സത്യൻ ഉൽഘാടനം ചെയ്തു. കൊയിലാണ്ടിയിലെ വിദ്യാർത്ഥികളെയും പൊതുസമൂഹത്തെയും ലഹരിക്കടിമയാക്കുന്നത് ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച്  നടത്തുന്ന  കടകളിൽനിന്നാണ്. ഇതിനെതിരെ പോലീസ് നടപടി സ്വീകരിച്ചില്ലെങ്കിൽ ജനാധിപത്യ പ്രതിഷേധം ഉയർന്നു വരുമെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ ബസ്സ് സ്റ്റാന്റ പരിസരത്ത് നടന്ന പരിപാടിയിൽ കെ.പി.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ടി.കെ.പത്മനാഭൻ, വിനോദ് വായനാരി, അഖിൽ പന്തലായനി, വി.കെ.ഉണ്ണികൃഷ്ണൻ, വി.കെ.മുകുന്ദൻ, കെ. വി. സുരേഷ് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *