KOYILANDY DIARY

The Perfect News Portal

ധനമന്ത്രി ഡോ. തോമസ് ഐസക്കിന്‍റെ മകള്‍ സാറ വിവാഹിതയാകുന്നു

കോട്ടയം >  ധനമന്ത്രി ഡോ. തോമസ് ഐസക്കിന്‍റെ മകള്‍ സാറ വിവാഹിതയാകുന്നു. ഓഗസ്റ്റ് 12 വെള്ളിയാഴ്ച ന്യൂയോര്‍ക്കില്‍ വച്ചാണ് വിവാഹം. ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയില്‍ പബ്ലിക് ഹെല്‍ത്തില്‍ മാസ്റ്റേഴ്സ് ഡിഗ്രി ചെയ്യുന്ന മാക്സ് മെന്‍ബര്‍ഗ് ആണ് വരന്‍. സാറ ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയില്‍ സോഷ്യോളജിയില്‍ പി.എച്ച്‌.ഡി ചെയ്യുകയാണ്. മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് ഏതാനും ദിവസങ്ങള്‍ ന്യൂയോര്‍ക്കില്‍ ഉണ്ടാകുമെന്ന് ഡോ. ഐസക് ഫെയ്സ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.

മകളുടെ വിവാഹം അറിയിച്ചുകൊണ്ടുള്ള ഫെയ്സ്ബുക്ക് പോസ്റ്റില്‍ തനിക്കെതിരായ ചില രാഷ്ട്രീയ ആരോപണങ്ങള്‍ക്കും ഐസക് മറുപടി നല്‍കി. മക്കളെ അമേരിക്കയില്‍ വളര്‍ത്തുന്നത് ഇരട്ടത്താപ്പാണെന്ന ആരോപണത്തിനാണ് അദ്ദേഹം മറുപടി നല്‍കിയത്.

താന്‍ വിവാഹമോചിതനായിട്ട് രണ്ട് പതിറ്റാണ്ടിലേറെയായി. മക്കള്‍ കുട്ടിക്കാലം മുതല്‍ അമ്മയോടൊപ്പം വിദേശത്താണ്. അതിനാലാണ് മക്കള്‍ വിദേശത്തായതെന്ന് രാഷ്ട്രീയ ആരോപണത്തിന് മറുപടിയായി തോമസ് ഐസക് പറഞ്ഞു.

Advertisements

മക്കളുടെ വിദ്യാഭ്യാസത്തിലും വളര്‍ച്ചയിലും തന്‍റെ പങ്ക് വളരെ ചെറുതാണെന്ന കാര്യം കുറ്റബോധത്തോടെ പറയട്ടെ എന്നും തോമസ് ഐസക് കുറിച്ചു.