KOYILANDY DIARY

The Perfect News Portal

ട്രെയിന്‍ മാര്‍ഗ്ഗം വിവിധ ബാങ്കുകളിലേയ്ക്ക് കൊണ്ടുവന്ന കോടിക്കണക്കിന് രൂപകള്‍ കവര്‍ന്നു

ചെന്നൈ : ട്രെയിന്‍ മാര്‍ഗ്ഗം വിവിധ ബാങ്കുകളിലേയ്ക്ക് കൊണ്ടുവന്ന കോടിക്കണക്കിന് രൂപകള്‍ കവര്‍ന്നു. ട്രെയിനിന്‍റെ ബോഗികളില്‍ ദ്വാരമിട്ടാണ് പണം കവര്‍ന്നത്. സേലത്തു നിന്നും ചെന്നൈയ്ക്ക് കൊണ്ടുവന്ന പണമാണ് കവര്‍ന്നത്. 227 പെട്ടികളാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. എന്നാല്‍, എത്രകോടി രൂപ നഷ്ടപ്പെട്ടുവെന്ന് സ്ഥിരീകരിക്കാനായിട്ടില്ല.

23 ടണ്‍ പഴയ നോട്ടുകളായിരുന്നു പെട്ടികളില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം. ട്രെയില്‍ ചെന്നൈയില്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.