KOYILANDY DIARY.COM

The Perfect News Portal

എൽ പി എസ് ടി റാങ്ക് ഹോൾഡർമാരുടെ അനിശ്ചിതകാല സമരം 131-ാം ദിവസത്തിലേക്ക്

.

എൽ പി എസ് ടി റാങ്ക് ഹോൾഡർമാരുടെ സെക്രട്ടേറിയറ്റിന് മുന്നിലെ അനിശ്ചിതകാല സമരം 131-ാം ദിവസത്തിലേക്ക്. സമരസമിതി കൺവീനർ വളർമതിയുടെ ആരോഗ്യ അവസ്ഥ മോശമായതിനെ തുടർന്ന് ജനറൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. പകരം നിരാഹാര സത്യാഗ്രഹം അനുഷ്ഠിക്കുന്ന ജയകൃഷ്ണന്റെ സമരം 2 -ാം ദിവസത്തിലെത്തി. കൂടുതൽ എൽ പി എസ് ടി ഉദ്യോഗാർത്ഥികളെ സമരപ്പന്തലിലേക്ക് എത്തിച്ച് പ്രതിരോധം ശക്തമാക്കാൻ ആണ് ഉദ്യോഗാർത്ഥികളുടെ തീരുമാനം.

 

പ്രതിപക്ഷത്തിരുന്നപ്പോൾ പ്രശ്ന പരിഹാരത്തിനായി വി ഡി സതീശൻ നൽകിയ ഉറപ്പുകൾ പാലിക്കണമെന്ന് ഉദ്യോഗാർത്ഥികൾ ആവശ്യപ്പെട്ടു. അതേസമയം ഉദ്യോഗാർത്ഥികളെ വഞ്ചിച്ച് നേടിയ അധികാരമാണ് മുഖ്യമന്ത്രി വി ഡി സതീശന്റേതെന്ന് പ്രതിപക്ഷം വിമർശിച്ചു. അധികാരത്തിലേറി ഒരാഴ്ച കൊണ്ട് പരിഹാരം ഉണ്ടാക്കുമെന്ന് പറഞ്ഞിട്ട് എന്തുകൊണ്ട് ആറ് മാസമായിട്ടും പരിഹാരം കണ്ടെത്തുന്നില്ലെന്നും പ്രതിപക്ഷം ചോദ്യം ഉന്നയിക്കുന്നു.

 

വി ഡി സതീശൻ നൽകിയ ഉറപ്പ് പാലിക്കും വരെ സമരവുമായി മുന്നോട്ടു പോകാനുള്ള ഉദ്യോഗാർത്ഥികളുടെ നിലപാടിന് പൂർണ പിന്തുണ നൽകുമെന്നും സിപിഐഎം വ്യക്തമാക്കി. അതേസമയം ഉദ്യോഗാർത്ഥികളുടെ സമരം ന്യായമായ കാര്യത്തിനല്ലെന്നാണ് സർക്കാരിന്റെ ഇപ്പോഴത്തെ വാദം.

 

Share news