എം ജി സർവകലാശാലയിൽ മാധ്യമങ്ങൾക്ക് വിലക്ക്
.
എം ജി സർവകലാശാലയിൽ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി. സർവകലാശാലാ ക്യാമ്പസിൽ പ്രവേശിക്കാനും വാർത്താ ശേഖരണത്തിനും വൈസ് ചാൻസലറുടെ മുൻകൂർ അനുമതി ഇനിമുതൽ നിർബന്ധമായിരിക്കും. വാർത്തകൾ ശേഖരിക്കുന്നതിനും റിപ്പോർട്ടിങിനുമായി എത്തുന്ന മാധ്യമപ്രവർത്തകർക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

വൈസ് ചാൻസലറുടെ നിർദേശപ്രകാരം രജിസ്ട്രാർ ഓഫീസ് ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. അസിസ്റ്റന്റ് രജിസ്ട്രാർ ബിനോയ് സെബാസ്റ്റ്യനാണ് ഉത്തരവിൽ ഒപ്പിട്ടിരിക്കുന്നത്.




