SDPI പ്രതിഷേധ ധർണ സംഘടിപ്പിച്ചു
കൊയിലാണ്ടി: നഗരസഭയിലെ കൊല്ലം പ്രദേശത്തെ ജനങ്ങളുടെ യാത്രാ ദുരിതം പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ് ഡി പി ഐ കൊല്ലം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം ടൗണിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. കൊല്ലം പ്രദേശത്തെ റോഡുകൾ ഉടൻ പുനർനിർമിക്കുക, റോഡരികിൽ ഓവുചാൽ നിർമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം സംഘടിപ്പിച്ചത്. അബിനാസ് കൊല്ലം അധ്യക്ഷത വഹിച്ചു. മണ്ഡലം ട്രഷറർ ഖലീൽ നന്തി പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു. റാഷിദ് കൊല്ലം സ്വാഗതവും, നൗഫൽ കൊല്ലം നന്ദിയും പറഞ്ഞു.



