ബൈക്ക് യാത്രികനെ രക്ഷപ്പെടുത്താൻ ശ്രമം: നാദാപുരത്ത് ബസ് അപകടത്തിൽ നിരവധി പേർക്ക് പരിക്ക്
.
നാദാപുരം പേരോട് സംസ്ഥാന പാതയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് കടയുടെ മതിലിൽ ഇടിച്ചുകയറി നിരവധി പേർക്ക് പരിക്കേറ്റു. തലശ്ശേരിയിൽ നിന്ന് കുറ്റ്യാടിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്.

പാറക്കടവിൽ നിന്ന് സംസ്ഥാന പാതയിലേക്ക് പ്രവേശിച്ച ബൈക്ക് യാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ബൈക്ക് യാത്രികനായ അതിഥി തൊഴിലാളിക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.




