KOYILANDY DIARY.COM

The Perfect News Portal

വടകര ദേശീയ പാതയിൽ കാർ ഡിവൈഡറിൽ ഇടിച്ചു തീപിടിച്ചു

.

വടകര ദേശീയ പാതയിൽ കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് തീ പിടിച്ചു. വടകര ​കുഞ്ഞിപ്പള്ളിയിലാണ് സംഭവം. കർണ്ണാടകയിൽ നിന്നും ഗുരുവായൂരിലേക്ക് ക്ഷേത്ര ദർശനത്തിനായി പോയ കാറാണ് അപകടത്തിൽപ്പെട്ടത്. കാർ പൂർണമായി കത്തി നശിച്ചു. കാറിൽ 5 യാത്രക്കാരായിരുന്നു അപകടസമയത്ത് ഉണ്ടായിരുന്നത്. പരുക്കേറ്റവരെ നിലവിൽ വടകരയിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. മാഹിയിൽ നിന്നും വടകരയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.

Share news