KOYILANDY DIARY.COM

The Perfect News Portal

തെറ്റായ ദിശയിൽ ഓട്ടോറിക്ഷ ഓടിച്ച സംഭവം; വാഹനവും ഡ്രൈവറും കസ്റ്റഡിയിൽ

.
കോഴിക്കോട്: ദേശീയപാതയിൽ നന്തിക്കും തിക്കോടിക്കും ഇടയിലെ ഉയരപ്പാതയിൽ സ്പീഡ് ട്രാക്കിലൂടെ തെറ്റായ ദിശയിൽ ഓട്ടോറിക്ഷ ഓടിച്ച സംഭവത്തിൽ വാഹനവും ഡ്രൈവറും പോലീസ് കസ്റ്റഡിയിൽ. നന്തി കടലൂർ സ്വദേശിയായ ഡ്രൈവറെയാണ് കൊയിലാണ്ടി പോലീസ് കസ്റ്റഡിയിലെടുത്തത്.

അപകടകരമായ രീതിയിൽ ഓട്ടോറിക്ഷ തെറ്റായ ദിശയിൽ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. അതുവഴി കടന്നുപോയ ആംബുലൻസിലെ സി.സി.ടി.വി. ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. ഇവ സമൂഹമാധ്യമങ്ങളിലും വാർത്താ മാധ്യമങ്ങളിലും പ്രചരിച്ചതിനു പിന്നാലെയാണ് പോലീസ് നടപടി.

അശ്രദ്ധമായി വാഹനം ഓടിച്ചതിനാണ് ഡ്രൈവർക്കെതിരെ കേസെടുത്തത്. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്ന് കൊയിലാണ്ടി എസ്.എച്ച്.ഒ. അശോക് കിരൺ അറിയിച്ചു.

Share news