KOYILANDY DIARY

The Perfect News Portal

ലോകത്തെ ഏറ്റവും വേഗതയേറിയ ട്രെയിന്‍ സര്‍വീസ് ചൈന തുടങ്ങുന്നു: മണിക്കൂറില്‍ 380 കിലോമീറ്റര്‍

ബീജിംഗ്: ലോകത്തെ ഏറ്റവും വേഗതയേറിയ ട്രെയിന്‍ സര്‍വീസ് ചൈന തുടങ്ങുന്നു. മണിക്കൂറില്‍ 380 കിലോമീറ്റര്‍ കുതിച്ചുപായുന്ന ട്രെയിന്‍ അടുത്ത മാസമാണ് സര്‍വീസ് തുടങ്ങുക. കിഴക്കന്‍ ചൈനയിലെ ജിയാങ്സൂ പ്രവിശ്യയിലുള്ള ഴെങ്ഴൂ-സുഴൂ അതിവേഗ ട്രാക്കിലാണ് ട്രെയിന്‍ സര്‍വീസ് നടത്തുകയെന്ന് പീപ്പിള്‍സ് ഡെയ്ലി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ ഈ റൂട്ടിലെ യാത്രാസമയം രണ്ടു മണിക്കൂര്‍ 33 മിനിറ്റില്‍ നിന്ന് 80 മിനിറ്റായി ചുരുങ്ങും.

റെയില്‍വേയില്‍ അതിവേഗ സര്‍വീസുകള്‍ വ്യാപകമാക്കുന്നതിനുള്ള ശ്രമത്തിലാണ് ചൈന. അടുത്തകാലത്തായി ബീജിംഗ് മുതല്‍ ഷാങ്ഹായി വരെ 16,000 കിലോമീറ്റര്‍ അതിവേഗ ട്രാക്കുകള്‍ സ്ഥാപിക്കിച്ചിരുന്നു. കോടികണക്കിന് ഡോളര്‍ വരുമാനമാണ് ഇതുവഴിയുണ്ടാക്കുന്നത്.