KOYILANDY DIARY

The Perfect News Portal

ദേശീയ സ്കൂള്‍ സീനിയര്‍ അത്ലറ്റിക് മീറ്റില്‍ തമ്പിക്ക് വീണ്ടും വെള്ളിനേട്ടം

റോത്തക്ക്> ദേശീയ സ്കൂള്‍ സീനിയര്‍ അത്ലറ്റിക് മീറ്റില്‍ തമ്പിക്ക് വീണ്ടും വെള്ളിനേട്ടം. 3000 മീറ്റര്‍ ഓട്ടത്തിലാണ് കോതമംഗലം മാര്‍ ബസേലിയോസ് സ്കൂളിലെ അനുമോള്‍ തമ്ബി സ്വര്‍ണം നേടിയത്. കട്ടിപ്പാറ സ്കൂളിലെ കെ ആര്‍ ആതിരക്കാണ് ഈ ഇനത്തില്‍ വെങ്കലം. ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള സീമക്കാണ് സ്വര്‍ണം . 5000 മീറ്റര്‍ ഓട്ടത്തിലും അനുമോള്‍ തമ്പി വെള്ളിയും കെ ആര്‍ ആതിര വെങ്കലവും നേടിയിരുന്നു. ഇതോടെ 42 പോയിന്റ് നേടി മീറ്റില്‍ കേരളം ഹരിയാനക്കൊപ്പമെത്തി. ഇന്ന് ഒമ്ബത് ഫൈനലുകള്‍ നടക്കും.

ഇന്നലെ മീറ്റില്‍ പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ നിവ്യ ആന്റണി, 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ അപര്‍ണറോയ്, ആണ്‍കുട്ടികളുടെ ലോങ്ജമ്ബില്‍ ടി പി അമല്‍, പെണ്‍കുട്ടികളുടെ 4-100 മീറ്റര്‍ റിലേ എന്നിവയിലാണ് കേരളം സ്വര്‍ണപ്പതക്കമണിഞ്ഞത്.

ആണ്‍കുട്ടിളുടെ 800 മീറ്ററില്‍ ആദര്‍ശ് ഗോപി, ലോങ്ജമ്ബില്‍ എന്‍ അനസ് എന്നിവര്‍ക്ക് വെള്ളിയുണ്ട്. പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ അര്‍ഷ ബാബുവിനും ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ നിബിന്‍ ബൈജുവിനും വെങ്കലം കിട്ടി. നിവ്യയും അപര്‍ണയും മീറ്റ് റെക്കോര്‍ഡിന് ഉടമകളായി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *