KOYILANDY DIARY

The Perfect News Portal

ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി കേസില്‍ പ്രതിയാകും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി കേസില്‍ പ്രതിയാകും. ഗൂഢാലോചനയില്‍ അപ്പുണ്ണിക്ക് പങ്കുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. പള്‍സര്‍സുനിക്ക് പണം നല്‍കി കേസ് ഒതുക്കാന്‍ അപ്പുണ്ണി ശ്രമിച്ചെന്നും പൊലീസ്. ഒളിവില്‍ പോയ അപ്പുണ്ണിക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. ദിലീപിനൊപ്പം തന്നെ ഇയാളെ ചോദ്യം ചെയ്യാന്‍ കഴിയുമോയെന്നാണ് പൊലീസ് ശ്രമിച്ചുകൊണ്ടിരുന്നത്.

എന്നാല്‍ അപ്പുണ്ണി ഒളിവില്‍ പോവുകയായിരുന്നു. അന്വേഷണസംഘം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടും അപ്പുണ്ണി എത്തിയിരുന്നില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് അപ്പുണ്ണി ഒളിവില്‍ പോയതായി സ്ഥിരീകരിച്ചത്. അപ്പുണ്ണിയുടേതെന്ന് കരുതുന്ന അഞ്ച് നമ്ബരുകളും സ്വിച്ച്‌ ഓഫ് ചെയ്ത നിലയിലാണ്. ഗൂഢാലോചനയില്‍ അപ്പുണ്ണിയുടെ പങ്ക് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. നടിയെ ആക്രമിച്ച കേസില്‍ അപ്പുണ്ണിക്ക നേരിട്ട പങ്കുണ്ടെന്നാണ് അപ്പുണ്ണിയും പള്‍സര്‍ സുനിയുടെ സഹതടവുകാരനായിരുന്ന വിഷ്ണുവുമായി അപ്പുണ്ണി നേരിട്ട ബന്ധപ്പെട്ടിരുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു.

നടിയെ ആക്രമിക്കുന്നതില്‍ ദിലീപിന് ഒത്താശ ചെയ്തത് അപ്പുണ്ണിയാണെന്നാണ് പ്രാഥമിക നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാനായി അപ്പുണ്ണിയെ വിളിച്ചിരുന്നു. എന്നാല്‍ അപ്പുണ്ണി എത്തിയില്ല. അപ്പുണ്ണിയുടെ കൊച്ചിയിലെ ഏലൂരിലുള്ള വീട്ടില്‍ എത്തിയെങ്കിലും അപ്പുണ്ണിയെ കണ്ടെത്താനായില്ല. വീട് പൂട്ടിയിട്ട നിലയിലായിരുന്നു. അപ്പുണ്ണിക്കായുള്ള തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ് പൊലീസ്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *