KOYILANDY DIARY.COM

The Perfect News Portal

ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസിനെതിരെ വിജിലന്‍സ് അന്വേഷണം

തൃശൂര്‍: നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസിനെതിരെ വിജിലന്‍സ് അന്വേഷണം. പൊതുതാത്പര്യ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

എണ്‍പത്തിമൂന്ന് സെന്റില്‍ നില്‍ക്കുന്ന ഡി സിനിമാസിന്റെ 35 സെന്റും കൈയ്യേറിയിട്ടുള്ളതാണെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ ഏതെല്ലാം വിധത്തിലാണ് കൂട്ടുനിന്നിട്ടുള്ളതെന്നാണ് പ്രധാനമായും അന്വേഷിക്കേണ്ടതെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

മുന്‍ കളക്ടര്‍ എംഎസ് ജയ, ദിലീപ് എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി ഫയല്‍ ചെയ്തത്. ദിലീപിന്റെ കൈവശമുള്ള ഭൂമി അളന്ന് തിട്ടപ്പെടുത്തണം. ദിലീപ് കൈയ്യേറിയിട്ടുള്ള സ്ഥലം സര്‍ക്കാര്‍ തിരിച്ചുപിടിക്കണം. സിനിമ തിയേറ്റര്‍ പൊളിച്ചുകളയണം എന്നിവയാണ് താന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളതെന്ന് പൊതുതാത്പര്യ ഹര്‍ജി നല്‍കിയ പിഡി ജോസഫ് പറഞ്ഞു

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!