KOYILANDY DIARY

The Perfect News Portal

തൊഴിലുറപ്പ് തൊഴിലാളികളെ അപമാനിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം

കൊയിലാണ്ടി: തൊഴിലുറപ്പ് തൊഴിലാളികളെ അപമാനിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം. കഴിഞ്ഞ ദിവസമാണ് കൊയിലാണ്ടി നഗരസഭയിലെ 27-ാം വാർഡ് സഭയിൽ വെച്ച് മുൻ നഗരസഭ കൗൺസിലർ സ്ത്രീ തൊഴിലാളികളെ പരസ്യമായി അപമാനിച്ചത്. ഇക്കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കെതിരെ മത്സരിക്കുകയും ദയനീയ തോൽവി ഏൽക്കേണ്ടി വരികയും ചെയ്തതിന്റെ പകയാണ് അദ്ധേഹത്തെ പ്രകോപിതനാക്കിയതെന്ന് തൊഴിലാളികൾ പറഞ്ഞു.

തൊഴിലാളികളെ അപമാനിച്ച നടപടിയിൽ NREGWU കൊയിലാണ്ടി മുനിസിപ്പൽ സിക്രട്ടറി വി. സുന്ദരൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സംഭവത്തിൽ അദ്ധേഹം പരസ്യമായി മാപ്പ് പറയണമെന്നും സുന്ദരൻ മാസ്റ്റർ പറഞ്ഞു. പ്രതിഷേധ യോഗത്തിൽ എം ബാലകൃഷ്ണൻ (CITU ഏരിയാ കമ്മിറ്റി അംഗം), ഡി.കെ. ബിജു, സുമതീ ചന്ദ്രൻ, തങ്കം എന്നിവർ സംസാരിച്ചു. തൊഴിലാളികളെ അപമാനിച്ച നടപടിയിൽ NREGWU കൊയിലാണ്ടി ഏരിയാ കമ്മിറ്റിയും സൗത്ത് മേഖലാ കമ്മിറ്റിയും പ്രതിഷേധം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *