KOYILANDY DIARY

The Perfect News Portal

തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്‍ കേരളത്തിലെത്തി

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്‍ കേരളത്തിലെത്തി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഡോക്ടര്‍ നസീം സെയ്ദിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ തിരുവനന്തപുരത്ത് എത്തിയത്.

രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുമായും സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായി കമ്മീഷന്‍ ഇന്ന് ചര്‍ച്ച നടത്തും. ഏപ്രില്‍ അവസാനമോ മെയ് ആദ്യമോ കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും.