KOYILANDY DIARY

The Perfect News Portal

കേന്ദ്ര സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന്

ഡല്‍ഹി: പാര്‍ലമെന്റ് സമ്മേളനത്തില്‍ പരിഗണിക്കേണ്ട പ്രധാനപ്പെട്ട ബില്ലുകളെ കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. പ്രധാന കക്ഷികളുടെ നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും.

ചരക്കുസേവന നികുതി ബില്‍ പാസാക്കാന്‍ സഹകരിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ കോണ്‍ഗ്രസ് നേതാക്കളെ പ്രധാനമന്ത്രി കണ്ടിരുന്നു. എന്നാല്‍ വിട്ടുവീഴ്ച്ചക്ക് കോണ്‍ഗ്രസ് തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് സര്‍വകക്ഷി യോഗം വിളിച്ചിരിക്കുന്നത്.