KOYILANDY DIARY

The Perfect News Portal

തായ്ലന്‍ഡില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ തായ് മാര്‍ഷല്‍ ആര്‍ട്സ് ഗെയിംസ് ആന്‍ഡ് ഫെസ്റ്റിവലില്‍ തിളങ്ങി കോഴിക്കോട്ടുകാരന്‍

കോഴിക്കോട്: തായ്ലന്‍ഡില്‍ നടക്കുന്ന രണ്ടാമത് ഇന്റര്‍നാഷണല്‍ തായ് മാര്‍ഷല്‍ ആര്‍ട്സ് ഗെയിംസ് ആന്‍ഡ് ഫെസ്റ്റിവലില്‍ തിളങ്ങി കോഴിക്കോട്ടുകാരന്‍. ബേപ്പൂര്‍ സ്വദേശിയും ഹാര്‍ബറിലെ മത്സ്യത്തൊഴിലാളിയുമായ ലെജിത്ത് ആണ് ഇന്ത്യയുടെ അഭിമാനമായത്.

കേരളത്തില്‍ നിന്നു ആകെ മൂന്നുപേരാണ് ടീമിലുണ്ടായിരുന്നത്. 6064 കിലോഗ്രാം വിഭാഗത്തിലെ പ്രാഥമിക റൗണ്ടുകളില്‍ മികച്ച നേട്ടത്തോടെ സെമിഫൈനലില്‍ ഇടം നേടിയ ലെജിത്തിന് പക്ഷേ മൂന്നാം സ്ഥാനം സ്വന്തമാക്കാനേ സാധിച്ചൂള്ളൂ. സെമി മത്സരത്തിന്റെ ആദ്യഘട്ടങ്ങളില്‍ മുന്നിട്ടു നിന്ന ലെജിത്ത് ഫ്രാന്‍സ് താരത്തോടാണ് പരാജയപ്പെട്ടത്. ആറു വര്‍ഷത്തിലേറെയായി ആയോധനകലാരംഗത്തുള്ള ലെജിത്ത് ബോക്സിംഗ്, കിക്ക് ബോക്സിംഗ് എന്നിവയില്‍ നിരവധി നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്.

 പ്രഫഷണല്‍ കിക്ക് ബോക്സിംഗില്‍ ദേശീയതലത്തില്‍ മൂന്നു തവണ ചാമ്പ്യനായിട്ടുണ്ട്. സാമ്പത്തിക ശേഷിയില്ലാത്തതിനാല്‍ വായ്പയെടുത്തും മറ്റുമാണ് മത്സരങ്ങള്‍ക്കിറങ്ങുന്നത്. കോഴിക്കോട് സ്പാര്‍ട്ടണ്‍സ് ക്ലബിലെ പി.പി. സാജനാണ് പരിശീലകന്‍. ലെജിത്തിനെ തേടി കൂടുതല്‍ അവസരങ്ങള്‍ വന്നെത്തുന്നുണ്ടെന്നും സാമ്ബത്തികമാണ് തടസമാകുന്നതെന്നും പരിശീലകന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *