KOYILANDY DIARY

The Perfect News Portal

കൊടിയത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ക്ഷീരകര്‍ഷകര്‍ക്ക് കറവ യന്ത്രം വിതരണം ആരംഭിച്ചു

കൊടിയത്തൂര്‍: കൊടിയത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് കാര്‍ഷിക അനുബന്ധ മേഖലകളില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കി വരുന്ന സുരക്ഷിത 2030 പരിപാടിയുടെ ഭാഗമായി കുന്ദമംഗലം ബ്ലോക്ക് പരിധിയിലെ തിരഞ്ഞെടുത്ത കര്‍ഷകര്‍ക്ക് മുട്ടക്കോഴിയും കൂടും ക്ഷീരകര്‍ഷകര്‍ക്ക് കറവ യന്ത്രവും വിതരണം ആരംഭിച്ചു.

മുട്ടക്കോഴികളും കൂടും തീ​റ്റയും മരുന്നും അടങ്ങുന്ന പദ്ധതിയില്‍ വായ്പ ആവശ്യമുള്ളവര്‍ക്ക് ലളിതമായ തവണ വ്യവസ്ഥയില്‍ പലിശരഹിത വായ്പയും ബാങ്ക് അനുവദിക്കുന്നുണ്ട്. സര്‍ക്കാരിന്റെ ഇരുപത്തിയ്യായിരം രൂപ സബ്സിഡി ലഭ്യമാക്കിക്കൊണ്ട് ക്ഷീരകര്‍ഷകര്‍ക്ക് കറവയന്ത്രവും ഇതോടൊപ്പം വിതരണം ചെയ്തിട്ടുണ്ട്. വിഷരഹിത പച്ചക്കറി കൃഷി വ്യാപകമാക്കുന്നതിന് പച്ചക്കറിതൈകളും വിതരണം ചെയ്തു.

വിതരണോദ്ഘാടനം ബാങ്ക് പ്രസിഡന്റ് ഇ. രമേശ്ബാബുവിന്റെ അദ്ധ്യക്ഷതയില്‍ മുക്കം മുനിസിപ്പല്‍ ചെയര്‍മാന്‍ വി. കുഞ്ഞന്‍ മാസ്​റ്റര്‍ നിര്‍വ്വഹിച്ചു. ബാങ്ക് ഡയറക്ടര്‍മാരായ എ.സി. നിസാര്‍ബാബു, സന്തോഷ് സെബാസ്​റ്റ്യന്‍, അസ്മാബി പരപ്പില്‍, റീന ബോബന്‍, സിന്ധു രാജന്‍, സി. ഹരീഷ് തുടങ്ങിയവര്‍ സംസാരിച്ചു. മുട്ടക്കോഴി കര്‍ഷകന്‍ ബഷീര്‍ മുട്ടക്കോഴി പരിപാലനത്തെക്കുറിച്ച്‌ കര്‍ഷകര്‍ക്ക് ക്ലാസെടുത്തു. കറവ യന്ത്രം ഉപയോഗിക്കുന്നതിന് ബിജു ക്ഷീരകര്‍ഷകര്‍ക്ക് പരിശീലനം നല്‍കി. ബാങ്ക് ഡയറക്ടര്‍ പി. ഷിനോ സ്വാഗതവും അസി. സെക്റട്ടറി കെ. മുരളീധരന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *