KOYILANDY DIARY

The Perfect News Portal

കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്

കോ​ഴി​ക്കോ​ട്: ബാ​ങ്ക് റോ​ഡി​ൽ സി​എ​സ്ഐ കെ​ട്ടി​ട​ത്തി​നു മു​ൻ​വ​ശം കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു​ശേ​ഷം ര​ണ്ടോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കു​ന്ന​മം​ഗ​ലം ഭാ​ഗ​ത്തു​നി​ന്നും വ​രി​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​നു​ പി​ന്നി​ൽ തൊ​ട്ടി​ൽ​പാ​ല​ത്തു​നി​ന്നും വ​ന്ന ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബ​സി​ന്‍റെ മു​ൻ​ഭാ​ഗം ത​ക​ർ​ന്നു. ഓ​ട്ടോ​റിക്ഷയെ മ​റി​ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നിടെ മു​ന്പി​ലു​ണ്ടാ​യി​രു​ന്ന ബ​സ് പെ​ട്ടെ​ന്ന് ബ്രേക്കി​ട്ട​താ​ണ് അ​പ​ക​ട​കാ​ര​ണം. പരിക്കേറ്റവ​രെ കോ​ഴി​ക്കോ​ട് ബീ​ച്ച് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​ സ്ത്രീ​ക​ളാ​ണ് പ​രി​ക്കേ​റ്റ​വ​രി​ൽ ഏ​റെ​യും.

 

Leave a Reply

Your email address will not be published. Required fields are marked *