KOYILANDY DIARY

The Perfect News Portal

തളിപ്പറമ്പ്‌ ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ മൂന്ന് പേര്‍ക്ക് പരിക്കേറ്റു

തളിപ്പറമ്പ്‌: മന്ന സയ്യിദ് നഗറില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബൈക്ക് യാത്രികനായ പുഷ്പഗിരിയിലെ മുഹമ്മദിന്റെ മകന്‍ സി.പി. അദ്‌നാന്‍ (18), ബൈക്കോടിച്ചിരുന്ന പുഷ്്പഗിരിയിലെ സഹല്‍ (22), സ്വകാര്യ ബസ് ഡ്രൈവര്‍ പള്ളിവയലിലെ പി.ജെ. മാത്യു (45) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റ അദ്‌നാനെ രാത്രിയോടെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി. സ്വകാര്യ ബസ് ഡ്രൈവര്‍ മാത്യുവിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സഹല്‍ തളിപ്പറമ്പ്‌ സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച രാത്രി 9.30 മണിയോടെയാണ് അപകടം.

വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ജോലി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് പോകുകയായിരുന്ന മാത്യു സഞ്ചരിച്ചിരുന്ന ബൈക്കും യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. അപകടത്തില്‍ ബൈക്കുകള്‍ പൂര്‍ണമായും തകര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *