KOYILANDY DIARY

The Perfect News Portal

തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിഞ്ഞെടുപ്പുകളില്‍ യുഡിഎഫിന് നേട്ടം

കോഴിക്കോട്: വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിഞ്ഞെടുപ്പുകളില്‍ യുഡിഎഫിന് നേട്ടം. കണ്ണൂര്‍ ജില്ലയിലെ പേരാവൂര്‍ പഞ്ചായത്ത് ടൗണ്‍ വാര്‍ഡ് യു.ഡി.എഫ് പിടിച്ചെടുത്തു.

യു.ഡി.എഫിലെ പൂക്കോത്ത് സിറാജാണ് 382 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി അബ്ദുള്‍റഷീദിനെ പരാജയപ്പെടുത്തിയത്. ആകെ പോള്‍ ചെയ്ത 1138 വോട്ടുകളില്‍ അബ്ദുള്‍ റഷീദിന് 360-ഉം പൂക്കോത്ത് സിറാജിന് 742 ഉം ബി.ജെ.പി സ്ഥാനാര്‍ത്ഥി പി.കെ.ആനന്ദിന് അഞ്ചും സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെ.സിറാജിന് 31-ഉം വോട്ടുകള്‍ ലഭിച്ചു.

യു.ഡി.എഫിന്റെ കുത്തക സീറ്റായിരുന്ന ടൗണ്‍ വാര്‍ഡ് കഴിഞ്ഞ തവണയാണ് പൂക്കോത്ത് സിറാജിനെ നിര്‍ത്തി എല്‍.ഡി.എഫ് പിടിച്ചത്.എന്നാല്‍ രണ്ടു വര്‍ഷത്തിനു ശേഷം എല്‍.ഡി.എഫില്‍ നിന്ന് രാജിവെച്ച്‌ മുസ്ലീം ലീഗില്‍ ചേര്‍ന്ന സിറാജ് പഞ്ചായത്തംഗത്വം രാജിവെച്ചതിനാലാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

Advertisements

വിളപ്പില്‍ പഞ്ചായത്തിലെ നൂലിയോട് വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥി ആര്‍.അജിത കുമാരി 110 വോട്ടിന് വിജയിച്ചു. സിപിഎമ്മില്‍ നിന്നാണ് ബിജെപി സീറ്റ് പിടിച്ചെടുത്തത്.

കൊടുവള്ളി നഗരസഭാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിച്ചു. മുസ്ലിം ലീഗിന്റെ സെറീന റഫീഖ് 97 വോട്ടുകള്‍ക്കാണ് ജയിച്ചത്. കോട്ടയം മൂത്തോലി പഞ്ചായത്ത് 13-ാം വാര്‍ഡിലും യുഡിഎഫിനാണ് ജയം. കോണ്‍ഗ്രസിലെ അഡ്വ.ജിസ്മോള്‍ തോമസ് 147 വോട്ടിന് ജയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *