KOYILANDY DIARY

The Perfect News Portal

രാഘവന്‍ എം. പി. ചെങ്ങോടുമല സന്ദര്‍ശിച്ചു

പേരാമ്പ്ര: കോട്ടൂര്‍ പഞ്ചായത്തിലെ ചെങ്ങോടു മലയില്‍ ക്വാറി തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ജനങ്ങളിലുണ്ടായിരിക്കുന്ന ആശങ്ക അകറ്റാന്‍ ജില്ലാ ഭരണകൂടം തയ്യാറാവണമെന്ന് എം. പി. രാഘവന്‍ എം. പി. പറഞ്ഞു. ചെങ്ങോടു മല സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുടിവെള്ളത്തിന് വളരെ പ്രയാസമനുഭവിക്കുന്ന പ്രദേശമാണ് ചെങ്ങോടുമലയുടെ താഴ്വാരത്തിലുള്ളത്. ഇവരുടെ ജല സ്രോതസ്സുകളിലെ ഉറവ ചെങ്ങോടു മലയില്‍ നിന്നാണ്. ഇത് തകര്‍ക്കുന്ന യാതൊരു പ്രവര്‍ത്തനവും ഉണ്ടാവാന്‍ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ്സ് നടുവണ്ണൂര്‍ ബ്ലോക്ക് പ്രസിഡന്‍റ് എം. ഋഷികേശന്‍, കായണ്ണ മണ്ഡലം പ്രസിഡന്‍റ് ഇ. എം. രവീന്ദ്രന്‍, നിജേഷ് അരവിന്ദ്, കോട്ടൂര്‍ മണ്ഡലം വൈസ് പ്രസിഡന്‍റ് ഇല്ലത്ത് വേണുഗോപാല്‍, മനോജ് അഴകത്ത്, മധുസൂദനന്‍ വേട്ടൂണ്ട എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Advertisements

പരിസ്ഥിതി ദുര്‍ബല പ്രദേശമായ ചെങ്ങോടുമല സ്വകാര്യ വ്യക്തി വിലയ്ക്കെടുത്ത് ക്വാറിയും ക്രഷറും തുടങ്ങാനുള്ള ഒരുക്കത്തിലാണ്. ഇതിനെതിരെ ആക്ഷന്‍ കമ്മിറ്റി രൂപവത്ക്കരിച്ച്‌ പ്രക്ഷോഭത്തിലാണ് നാട്ടുകാര്‍.

Leave a Reply

Your email address will not be published. Required fields are marked *