KOYILANDY DIARY

The Perfect News Portal

ട്വന്റി 20 ക്രിക്കറ്റില്‍ ഓസ്ട്രേലിയക്കെതിരെ ശ്രീലങ്കയ്ക്കു ജയം

കൊച്ചി:കാക്കനാട് രാജഗിരി സ്റ്റേഡിയത്തില്‍ നടന്ന കാഴ്ച പരിമിതരുടെ ലോകകപ്പ് . എട്ടു വിക്കറ്റിനാണു ശ്രീലങ്ക ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 15.2 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം നേടി. 52 ബോളില്‍ 105 റണ്‍സ് നേടിയ സുരങ്ക സമ്ബത്തിന്റെ പ്രകടനമാണു ലങ്കയ്ക്കു വി‍ജയം സമ്മാനിച്ചത്.

ഓസ്ട്രേലിയക്കു വേണ്ടി ഓപ്പണര്‍ സ്റ്റീഫന്‍ ലിയോ പാല്‍മറും (68) ലിന്‍ഡ്സെ ഡേവിഡ് ഹീവനും (51) അര്‍ധ സെഞ്ചുറി നേടി.ശ്രീലങ്കയ്ക്കായി ഉപുല്‍ സഞ്ജീവ രണ്ടു വിക്കറ്റ് നേടി. ഇന്നലെ നടന്ന മത്സരത്തില്‍ ഓസ്ട്രേലിയ ഇന്ത്യയോടും പരാജയപ്പെട്ടിരുന്നു. 128 റണ്‍സിനാണ് ഇന്ത്യ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയത്. ഇതോടെ കൊച്ചിയിലെ മത്സരങ്ങള്‍ അവസാനിച്ചു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *