KOYILANDY DIARY

The Perfect News Portal

എസ്എസ് എല്‍സി പരീക്ഷ മാര്‍ച്ച് എട്ടു മുതല്‍ 27 വരെ

തിരുവനന്തപുരം : ഇക്കൊല്ലത്തെ എസ്എസ് എല്‍സി പരീക്ഷ മാര്‍ച്ച് എട്ടു മുതല്‍ 27 വരെ നടക്കും. അധ്യാപക സംഘടന നേതാക്കളുടെ യോഗത്തിലാണ് പരീക്ഷ ടൈം ടേബിളില്‍ ചില മാറ്റങ്ങള്‍ വരുത്തിയത്. നേരത്തെ മാര്‍ച്ച് എട്ടു മുതല്‍ 23 വരെ നടത്താനായിരുന്നു തീരുമാനം. മാര്‍ച്ച് 16 ന്, സോഷ്യല്‍ സയന്‍സ് പരീക്ഷയ്ക്ക് പകരം ഫിസിക്‌സ് നടത്താനാണ് പുതിയ തീരുമാനം. സോഷ്യല്‍ സയന്‍സ് പരീക്ഷ മാര്‍ച്ച് 27 ന് നടക്കും.

പുതിയ ക്രമീകരണം അനുസരിച്ച് 14 ന് ഹിന്ദി പരീക്ഷ കഴിഞ്ഞാല്‍ 15 ന് അവധിയാണ്. ഫിസിക്‌സ് പരീക്ഷയ്ക്ക് മുമ്പ് അവധി വേണമെന്ന ആവശ്യം ശക്തമായതിനെ തുടര്‍ന്നാണ് 15 ന് അവധി നല്‍കിയത്. 16 നാണ് ഫിസിക്‌സ് പരീക്ഷ.

ഫിസിക്‌സ് പരീക്ഷ നടത്താന്‍ നിശ്ചയിച്ചിരുന്ന 21 ന് പുതിയ ക്രമീകരണം അനുസരിച്ച് അവധിയായിരിക്കും. ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് രണ്ടു വരെയാണ് ഐടി പരീക്ഷ. ഫെബ്രുവരി 13 മുതല്‍ 21 വരെയാണ് മോഡല്‍ പരീക്ഷ നടക്കുക. പത്താം ക്ലാസ് ഒഴികെയുള്ള ക്ലാസുകളിലെ പരീക്ഷ മാര്‍ച്ച് 1, 2, 3, 6, 28, 29, 30 തീയതികളില്‍ നടത്താനും തീരുമാനിച്ചു. മാര്‍ച്ച് 31 ന് സ്‌കൂള്‍ അടയ്ക്കും. പത്താം ക്ലാസില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ മാത്രമേ എസ്എസ്എല്‍സി മൂല്യനിര്‍ണയം നടത്താന്‍ പാടുള്ളൂവെന്നും തീരുമാനിച്ചിട്ടുണ്ട്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *