KOYILANDY DIARY

The Perfect News Portal

ജെല്ലിക്കെട്ട് കാളയുടെ വയറ്റില്‍ നിന്നും 38.4 കിലോ പ്ലാസ്റ്റിക് നീക്കം ചെയ്തു

ചെന്നൈ : ജെല്ലിക്കെട്ട് കാളയുടെ വയറ്റില്‍ നിന്നും 38.4 കിലോ പ്ലാസ്റ്റിക് നീക്കം ചെയ്തു. തഞ്ചാവൂര്‍ മൃഗാശുപത്രിയിലെ ഡോക്ടര്‍മാരാണ് ജെല്ലിക്കെട്ട് കാളയുടെ വയറ്റില്‍ നിന്നും ശസ്ത്രക്രിയയിലൂടെ 38 കിലോയോളം പ്ലാസ്റ്റിക് പുറത്തെടുത്ത്.

എല്‍ഇഡി ബള്‍ബ്, കയര്‍, സെഫ്റ്റി പിന്‍ എന്നിവയും കാളയുടെ വയറ്റില്‍ നിന്നും പുറത്തെടുത്തയായി ഡോക്ടര്‍മാര്‍ പറഞ്ഞു. വിശപ്പില്ലായ്മയും ദഹനക്കുറവും പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വയറ്റില്‍ നിന്നും കാളയുടെ വയറ്റില്‍ പ്ലാസ്റ്റികിന്‍റെ സാന്നിധ്യം കണ്ടെത്തിയത്. തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *