KOYILANDY DIARY

The Perfect News Portal

ജില്ലാ സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു

ജില്ലാ സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു. കൊയിലാണ്ടി: എസ്ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്ഥാപക ദിനത്തോടനുബന്ധിച്ച് ‘ സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ ജില്ലാ സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു, ജില്ലാ ജനറൽ സെക്രട്ടറിഎൻ കെ റഷീദ് ഉമരി യുടെ അധ്യക്ഷതയിൽ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറയ്ക്കൽ ഉദ്ഘാടനം ചെയ്തു, ചടങ്ങിൽ ദേശീയ  മെഡൽ നേടിയ   കായിക പ്രതിഭകളായ ഹനീഫ കാപ്പാട്, മുഫീദ്. വി എം കവലാട്,  ജനിഗ. ബി. ശേഖർ കവലാട്, തുടങ്ങിയവരെ ആദരിച്ചു, 

ഫുട്ബോൾ മത്സരത്തിൽ നാദാപുരവും, കമ്പവലി മത്സരത്തിൽ കൊടുവള്ളി യും ജേതാക്കളായി,  സംസ്ഥാന സമിതി അംഗം മുസ്തഫ പാലേരി,   പി,  നിസാർ അഹമ്മദ്, വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു, കെ.ഷമീർ, വാഹിദ് ചെറു വറ്റ, നിസാം പുത്തൂർ, അസീസ് മാസ്റ്റർ, കെവിപി ഷാജഹാൻ, സലാം മാസ്റ്റർ, സലീം കാരാടി, മുസ്തഫ കവലാട് തുടങ്ങിയവർ സംസാരി’ച്ചു.

Leave a Reply

Your email address will not be published. Required fields are marked *