KOYILANDY DIARY

The Perfect News Portal

ജില്ലാതല സർഗ്ഗ വിദ്യാലയ സെമിനാറിൽ വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിന്റെ മികവ് അവതരിപ്പിച്ചു

മുക്കത്ത് നടന്ന സമഗ്ര ശിക്ഷാ കേരളം  ജില്ലാതല സർഗ്ഗ വിദ്യാലയ സെമിനാറിൽ പന്തലായനി ബ്ലോക്കിനെ പ്രതിനിധീകരിച്ച് വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിന്റെ  മികവ് അവതരണം നടത്തി.  ജില്ലയിലെ വിവിധ ബ്ലോക്കുകളിലെ തെരഞ്ഞെടുക്കപ്പെട്ട 15 LP വിദ്യാലയങ്ങൾ തങ്ങളുടെ മികവുകൾ പങ്കുവെച്ച സെമിനാറിൽ മികച്ചവ തെരഞ്ഞെടുത്തതിൽ ഈ വിദ്യാലയം അവതരിപ്പിച്ച ‘അമ്മ വായന, കുഞ്ഞുവായന, കുടുംബ വായന’ എന്ന ലൈബ്രറി പദ്ധതിയും ഉൾപ്പെട്ടു.
പ്രധാനാധ്യാപിക എൻ.ടി.കെ.സീനത്ത്, എസ്.ആർ.ജി.കൺവീനർ പി.കെ.അബ്ദുറഹിമാൻ എന്നിവർ ചേർന്ന് അവതരണം നടത്തി. നേരത്തെ സമഗ്ര ശിക്ഷാ കേരളം സർഗ്ഗ വിദ്യാലയം പദ്ധതിയിൽ ഈ വിദ്യാലയത്തെ ഉൾപ്പെടുത്തിയിരുന്നു.
കോഴിക്കോട് ഡയറ്റ് ലക്ചറിൽ നിന്ന് പ്രധാനാധ്യാപികയും, എസ്.ആർ. ജി. കൺവീനറും ചേർന്ന് സർട്ടിഫിക്കറ്റ്  ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *