KOYILANDY DIARY

The Perfect News Portal

ജപ്പാന്‍ കുഴിയില്‍ ചാടിയ ബസ് ഇലക്‌ട്രിക് പോസ്റ്റിലിടിച്ചുനിന്നതിനാല്‍ വലിയ അപകടം ഒഴിവായി

കുന്ദമംഗലം: ജപ്പാന്‍ കുടിവെള്ള പദ്ധതിക്ക് പൈപ്പ് സ്ഥാപിച്ച കുഴിയില്‍ ചാടി നിയന്ത്രണം വിട്ട ട്രാന്‍സ്പോര്‍ട്ട് ബസ്സ് ഇലക്‌ട്രിസിറ്റി പോസ്റ്റില്‍ ഇടിച്ചുനിന്നതിനാല്‍ വലിയ അപകടം ഒഴിവായി. ഇന്നലെ പുലര്‍ച്ചെ അഞ്ചുമണിക്ക് മൈസൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചര്‍ ബസ്സാണ് കുന്ദമംഗലം പതിമംഗലത്തിനടുത്ത് ദേശീയ പാതയിലെ കുഴിയില്‍ ചാടിയത്.

കഴിഞ്ഞ ദിവസം ജപ്പാന്‍ കുടിവെള്ള പദ്ധതി അധികൃതര്‍ ഈ ഭാഗത്ത് ദേശീയ പാതയില്‍ കുഴിയെടുത്ത് പൈപ്പുകളുടെ പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് കുഴി മണ്ണിട്ട് നികത്തുകയും ചെയ്തിരുന്നു. ഈഭാഗത്താണ് ബസ്സിന്റെ ടയറുകള്‍ താഴ്ന്നത്. നിയന്ത്രണം വിട്ട ബസ്സ് ദേശീയപാതയോരത്തെ ഒാവുചാലില്‍ വീഴുകയും ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചു നില്‍ക്കുകയുമായിരുന്നു. യാത്രക്കാരില്‍ പലര്‍ക്കും നിസ്സാരമായ പരിക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *