KOYILANDY DIARY

The Perfect News Portal

എ​സ്.​വൈ.​എ​സ് സം​സ്ഥാ​ന നേ​തൃ​ക്യാമ്പിന് ഇന്ന് തുടക്കം

കോ​ഴി​ക്കോ​ട്: പ​ട്ടി​ക്കാ​ട് എം.​ഇ.എ എ​ഞ്ചി​നീ​യ​റിം​ഗ് കോ​ളേ​ജില്‍ ന​ട​ക്കു​ന്ന എ​സ്.​വൈ.​എ​സ് സം​സ്ഥാ​ന നേ​തൃ​ക്യാമ്പ്‌
ഇ​ന്ന് തു​ട​ങ്ങും. വൈ​കു: 4.30 ന് പ​താ​ക ഉ​യര്‍​ത്തു​ന്ന​തോ​ടെ ആ​രം​ഭി​ക്കു​ന്ന ക്യാ​മ്പ്‌ പാ​ണ​ക്കാ​ട് സ​യ്യി​ദ് ഹൈ​ദര്‍ അ​ലി ശി​ഹാ​ബ് ത​ങ്ങള്‍ ഉദ്​ഘാ​ട​നം ചെ​യ്യും. സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തുല്‍ ഉ​ല​മാ പ്ര​സി​ഡ​ണ്ട് സ​യ്യി​ദ് മു​ഹ​മ്മ​ദ് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങള്‍ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ക്കും.

സം​ഘ​ട​നാ പാര്‍​ല​മെന്റ് അ​ബ്ദു​സ്സ​മ​ദ് പൂ​ക്കോ​ട്ടൂര്‍, പി​ണ​ങ്ങോ​ട് അ​ബൂ​ബ​ക്കര്‍, കെ.​എ. റ​ഹ്മാന്‍ ഫൈ​സി, റ​ഹ്മ​ത്തു​ള്ള ഖാ​സി​മി മൂ​ത്തേ​ടം, അ​ല​വി ഫൈ​സി കു​ള​പ്പ​റ​മ്ബ് എ​ന്നി​വ​ര​ട​ങ്ങി​യ പ്ര​സീ​ഡി​യം നി​യ​ന്ത്രി​ക്കും. 10 മ​ണി​ക്ക് ന​ട​ക്കു​ന്ന മ​ജ്ലി​സു​ന്നൂ​റോ​ടെ ഒ​ന്നാം ദി​വ​സ​ത്തെ പ​രി​പാ​ടി​കള്‍​ക്ക് തി​ര​ശ്ശീ​ല വീ​ഴും.

കാ​ല​ത്ത് 6 മ​ണി​ക്ക് സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തുല്‍ ഉ​ല​മാ സെ​ക്ര​ട്ട​റി എം.​ടി.​അ​ബ്ദു​ല്ല മു​സ്ലി​യാ​രു​ടെ ന​സീ​ഹ​ത്തോ​ടെ ര​ണ്ടാം ദി​വ​സ​ത്തെ പ​രി​പാ​ടി​കള്‍​ക്ക് തു​ട​ക്ക​മാ​വും. 8മ​ണി​ക്ക് ഗ്രൂ​പ്പ് ചര്‍​ച്ച ന​ട​ക്കും. കെ. മോ​യിന്‍​കു​ട്ടി മാ​സ്റ്റര്‍ ആ​മു​ഖം പ​റ​യും. 9.30 ന് ഗ്രൂ​പ്പ് ചര്‍​ച്ച്‌ അ​വ​ത​ര​ണ​വും 10 മ​ണി​ക്ക് ക്രോ​ഡീ​ക​ര​ണ​വും ന​ട​ക്കും. 10.30 ന് പഠ​നം സെ​ഷ​നില്‍ വ്യ​ക്തി​ത്വ വി​കാ​സം, മ​നഃ​ശാ​സ്ത്ര സ​മീ​പ​നം എ​ന്ന വി​ഷ​യ​ത്തില്‍ ജോര്‍​ജ് ക​ര​ണ​ക്കല്‍ കോ​ട്ട​യം ക്ലാ​സെ​ടു​ക്കും.

Advertisements

ഉ​ച്ച​ക്ക് 12.30 ന് പു​തി​യ കര്‍​മ്മ പ​ദ്ധ​തി പ്ര​ഖ്യാ​പ​ന​വും സ​മാ​പ​ന സ​ന്ദേ​ശ​വും പാ​ണ​ക്കാ​ട് സ​യ്യി​ദ് സ്വാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങള്‍ നിര്‍​വ​ഹി​ക്കും. 1 മ​ണി​ക്ക് അ​വ​ലോ​ക​ന​വും തു​ടര്‍​ന്നു സ​മാ​പ​ന​വും ന​ട​ക്കും. സം​സ്ഥാ​ന കൗണ്‍​സി​ലര്‍​മാ​രാ​ണ് ക്യാ​മ്പില്‍ പ​ങ്കെ​ടു​ക്കു​ക.

Leave a Reply

Your email address will not be published. Required fields are marked *